ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഉപവാസ പ്രാർഥന
മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ദേശത്തിന്റെ സമാധാനത്തിനും, കഷ്ടതയിലും,സുവിശേഷ വിരോധികളുടെ പീഢനത്താലും, ജയിലിലും, ആയിരിക്കുന്ന, ദൈവദാസന്മാരുടെയും ദൈവ ജനത്തിന്റെയും വിടുതലിനുമായി ക്രമീകരിച്ചിരിക്കുന്ന 7 ദിന ഉപവാസപ്രാർത്ഥനയുടെ ഭാഗമായി, മുംബൈയിലുള്ള ദൈവസഭയിലെ ദൈവജനം ഒറ്റക്കെട്ടായി ഉപവാസത്തോടെ പ്രാർത്ഥനക്കായി വേർതിരിക്കുന്നു.സെൻട്രൽ മുംബൈ ഡിസ്ട്രിക്ക് നേത്യത്വം നല്കുന്ന യോഗം തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12:30 വരെയും വൈകുന്നേരം 7.30 മുതൽ 09.15 വരെയും സൂമിൽ നടക്കും. പാസ്റ്റർ റെജി ശൂരനാട് പ്രസംഗിക്കും.ഡിസ്ട്രിക്കിലെ ദൈവദാസന്മാർ വിവിധ സെക്ഷനുകൾ ലീഡ് ചെയ്യും. 2021 ന്റെ അവസാന സമയത്ത് ഒരു ദിവസം ദേശത്തിന്റെ , ജനത്തിന്റെ വിടുതലായും പീഢിതരുടെ വിമോചനത്തിനായും ഒത്തുചേരണമെന്നു ഭാരവാഹികൾ അറിയിച്ചു.