വികസനത്തെ ഉമ്മാക്കി കാണിച്ച് വിരട്ടാൻ നോക്കണ്ടെന്ന് പിണറായി വിജയൻ
കേന്ദ്ര സർക്കാറിനെ ഉപയോഗിച്ച് കേരളത്തിന്റെ വികസനങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വികസന പരിപാടിയും ഇവിടെ പാടില്ല എന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വികസനത്തിന്റെ കാര്യത്തിൽ സർക്കാറിന് പിടിവാശിയോ ദുർവാശിയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.