ഡി ലിറ്റ് വിഷയം; വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവർണർ

0

ഡി ലിറ്റ് വിഷയത്തിൽ വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അനാവശ്യ വിവാദം ഉണ്ടാക്കുകയല്ല വേണ്ടതെന്നും സർവകലാശാലകൾ ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ നിയമവും ഭരണഘടനയും അറിഞ്ഞുവേണം പ്രതികരിക്കാനെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭ പാസാക്കിയ നിയമപ്രകാരം സർവകലാശാലകൾ സ്വതന്ത്ര സ്ഥാപനമാണെന്നും നിയമം ഉണ്ടാക്കിയവർ തന്നെ അത് തകർത്തുവെന്നും അതുകൊണ്ടാണ് ചാൻസിലർ പദവിയിൽ തുടരാൻ ഇല്ലെന്ന് വ്യക്തമാക്കിയതെന്നും ഗവർണർ പറഞ്ഞു.

You might also like