തമിഴ്നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ; 4000 കോടിയുടെ പദ്ധതി ഇന്ന് പ്രധാനമന്ത്രി നാടിന് സമപ്പിക്കും

0

ചെന്നൈ: തമിഴ്‌നാട്ടിൽ  11 പുതിയ ഗവണ്മെന്‍റ്  മെഡിക്കൽ കോളേജുകളും (Medical College) ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്‍റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) നാടിന് സമർപ്പിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. ഇതിൽ 2145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തുക തമിഴ്‌നാട് സർക്കാരുമാണ് നൽകിയത്.

You might also like