98മത് ഐപിസി ജനറൽ കൺവെൻഷന് കുമ്പനാട് ഹെബ്രോൻപുരം ഗ്രൗണ്ടിൽ അനുഗ്രഹീത തുടക്കം

0



കുമ്പനാട്: ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തി നാം തിരിച്ചറിയണമെന്നും യേശുവിനെ നാം അനുഭവിച്ചറിയണമെന്നും കഷ്ടം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നവരായി നാം മാറേണമെന്നും ഐപിസി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം. സംശയം കൊണ്ട് ചുറ്റപ്പെട്ട സാഹചര്യത്തിൽ ശിഷ്യന്മാർ അടച്ചിട്ട മുറിയിലും യേശുവിനെ വിശ്വസിച്ചു. സംശയം നിറഞ്ഞവർക്കിടയിൽ യേശു ശക്തമായി ശുശ്രൂഷിച്ചു അവരുടെ സംശയവും ഭയവും മാറ്റി എന്നും ഇതുപോലെ നമ്മുടെ ജീവിതത്തിലും കർത്താവു പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്‍വന്‍ഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ന് മുതൽ 23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോന്‍പുരത്താണ് കൺവൻഷൻ നടക്കുന്നത്.
സര്‍ക്കാരുകളുടെയും, ആരോഗ്യവകുപ്പിന്റേയും മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെയാണ് യോഗങ്ങളില്‍ പ്രവേശിപ്പിക്കുന്നത് .

ഇന്ന് വൈകിട്ട് 5.30ന് ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

You might also like