Go First | റിപ്പബ്ലിക് ദിന ഓഫർ! 926 രൂപയ്ക്ക് രാജ്യത്തിനകത്ത് എവിടെ വേണേലും പറക്കാം
കോവിഡ്, ഒമിക്രോൺ എന്നിവയുടെ അതിതീവ്ര വ്യാപനത്തെ തുടർന്ന് പല സംസ്ഥാനങ്ങളും വിമാനങ്ങൾ നിരോധിക്കുകയോ അല്ലെങ്കിൽ അവയുടെ ഫ്ലൈയിംഗ് ഫ്രീക്വൻസി കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. ഇത് ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ കാരണമാവുകയും ചെയ്യുന്നു. എന്നിരുന്നാലും, കുറഞ്ഞ ചിലവിൽ വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി, ഗോ ഫസ്റ്റ് എയർലൈൻസ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. 1000 രൂപയിൽ താഴെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഓഫർ. കൃത്യമായി പറഞ്ഞാൽ വെറും 926 രൂപയ്ക്ക് നിങ്ങൾക്ക് രാജ്യത്ത് എവിടെ വേണേലും യാത്ര ചെയ്യാൻ ഈ ഓഫറിലൂടെ സാധിക്കുന്നു.