കോവിഡ് സാധ്യതയെങ്കില്‍ മുന്നറിയിപ്പ് നല്‍കും; ക്ലിപ്പ് വികസിപ്പിച്ച് ഗവേഷകര്‍
കോവിഡിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് പലതരം കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൈറസില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ പല ഉപകരണങ്ങളും വികസിപ്പിച്ചെടുത്തു. പലര്‍ക്കും ഉപയോഗപ്രദമായേക്കാവുന്ന പുതിയ ഒരു ഉപകരണം വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് യേല്‍ സര്‍വകലാശാലയിലെ ചില ഗവേഷകര്‍. കോവിഡ് പകരാനിടയുള്ള സ്ഥലങ്ങളിലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഫ്രഷ് എയര്‍ ക്ലിപ്പാണ് കണ്ടുപിടിക്കുന്നത്. ഈ ക്ലിപ്പ് ധരിക്കുന്നത് കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കും.