മഞ്ഞുമൂടിയ പാതയോരങ്ങളും തണുത്തുറഞ്ഞ മലകളും; ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതാണ്!!!

0

മഞ്ഞിൽ പൊതിഞ്ഞ ഹിമാചലിന്റെ മണ്ണിലേക്കൊരു യാത്ര എല്ലാ യാത്രാപ്രേമികളുടെയും സ്വപ്നമാണ്. ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ് ഈ സ്വർഗഭൂമി അറിയപ്പെടുന്നത് തന്നെ. ഈ യാത്രയ്ക്കായി മിക്കവരും തെരഞ്ഞെടുക്കാറ് വിന്റർ സീസൺ തന്നെയാണ്. ക്രിസ്മസിന്റെ തണുപ്പും ന്യൂ ഇയറിന്റെ ആഘോഷ രാവുകളും ഹിമാലയൻ മണ്ണിൽ ചിലവിടാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മഞ്ഞുമൂടിയ പാതയോരങ്ങളും തണുത്തുറഞ്ഞ മലകളും സ്ഫടികചില്ലുപോലെ സുന്ദരമായ തടാകങ്ങളും നമുക്ക് സമ്മാനിക്കുന്നത് മറക്കാനാകാത്ത അനുഭവങ്ങളായിരിക്കും. പ്രകൃതിയുടെ സമ്മാനങ്ങളിൽ മതിമറക്കുന്ന ദിവസങ്ങൾ!!! അതുകൊണ്ട് തന്നെയാണ് ഹിമാചൽ സഞ്ചാരികളുടെ പറുദീസയായത്.

You might also like