സംസ്ഥാന പൊലീസ് സേനയിലേക്ക് 23 നായകൾ കൂടി

0

കേരളാ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലേക്ക് 23 പുതിയ നായകൾ കൂടി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങി. തൃശൂർ പൊലിസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഇവർ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനമാണ് ഇവർക്ക് പൊലീസ് നൽകിയത്. ബെൽജിയം മാലിനോയ്സ്, ജർമ്മൻ ഷെപേഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 ശ്വാനൻമാരാണ് പരിശീലനം പൂർത്തിയാക്കിയത്. സബ് ഇൻസ്‌പെക്ടർ, പാസ്സിങ് ഔട്ട്‌ പരേഡിന് പിന്നാലെ നായകളും പരേഡ് ഗ്രൗണ്ടിൽ അണിനിരന്നു. 14 നായകൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ പ്രാവീണ്യം നേടിയവരാണ്. അഞ്ച് പേർക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർക്ക് മയക്കുമരുന്ന് കണ്ടെത്തുന്നതിനാണ് പരിശീലനം നൽകിയത്. ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച നായയും കൂട്ടത്തിലുണ്ട്. നായകളുടെ 46 ഹാൻഡ്ലർമാരും സേനയുടെ ഭാഗമാകും. മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിച്ചവർക്ക് DGP അനിൽകാന്ത് മെഡലുകൾ നൽകി.

You might also like