ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നതായി പരാതി

0

വനഭൂമിയിൽ വീട് നിർമിക്കുന്നെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നെന്ന് പരാതി. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി കോളനിയിലാണ് വീട് നിർമാണം അനിശ്ചിതത്വത്തിലായത്. പുതിയ വീടിനായി ഒമ്പത് വർഷം മുമ്പ് തറയിട്ടെങ്കിലും ഈ കുടുംബം കഴിയുന്നത് താത്ക്കാലികമായുണ്ടാക്കിയ വീട്ടിലാണ്. 2013ൽ ഐ.ടി.ടി.ഡി.പി സഹായത്തോടെ വീടിന്‍റെ തറ നിർമാണം നടന്നു കൊണ്ടിരിക്കെയായിരുന്നു വനംവകുപ്പ് ഇടപെടൽ. വനഭൂമിയിലാണ് വീട് നിർമ്മിക്കുന്നതെന്ന് കാണിച്ച് വനംവകുപ്പ് നിർമ്മാണം തടഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി ഭൂമിയുടെ അവകാശ രേഖക്കായി ഈ രണ്ട് കുടുംബങ്ങൾ നിരവധി ശ്രമങ്ങൾ നടത്തി. പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടർ , വനംവകുപ്പ് മന്ത്രി , മുഖ്യമന്ത്രി, തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

You might also like