ജീവൻരക്ഷാ മരുന്നുകള്‍ കിട്ടുന്നില്ല; വയനാട്ടിലെ തലാസീമിയ രോഗികൾ ദുരിതത്തിൽ
ജീവൻ രക്ഷാ മരുന്നുകളോ ലൂക്കോസൈറ്റ് ഫിൽറ്റർ സെറ്റുകളോ ലഭിക്കാതെ വയനാട്ടിലെ തലാസീമിയ രോഗികൾ ദുരിതത്തിൽ. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികളാണ് മരുന്ന് ലഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്. സർക്കാരിന്‍റെ ആശാധാരാ പ്രോജക്റ്റ് പ്രകാരം രോഗികൾക്ക് മരുന്ന് നൽകാൻ നിർദേശം ഉണ്ടെങ്കിലും വയനാട് ജില്ലയിൽ ഈ മരുന്നുകൾ ലഭ്യമല്ല. ദിവസവും കഴിക്കേണ്ട വിലയേറിയ മരുന്നുകൾ തുടർചയായി കഴിച്ചില്ലെങ്കിൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാവും. ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിക്കാതെ രക്തം സ്വീകരിച്ചാൽ ഗുരുതരമായ പാർശ്വഫലങ്ങളുമുണ്ടാകും. എന്നാൽ ഇതിനായി നൂറു കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വയനാട്ടിലെ തലാസിമിയ രോഗികൾ