14 മാസമായി കൊറോണ പോസിറ്റീവ്; ഇതുവരെ നടത്തിയത് 78 ടെസ്റ്റുകൾ; ആരുമായും സമ്പർക്കം പുലർത്താനാകാതെ 56കാരൻ

0

തുർക്കി: കഴിഞ്ഞ 14 മാസമായി കൊറോണ ഭേദമാകാതെ റെക്കോർഡ് ഇട്ട് 56കാരൻ. തുർക്കി സ്വദേശിയായ മുസാഫർ കായസനെയാണ് രോഗം വിടാതെ പിന്തുടരുന്നത്. 2020ലാണ് ഇയാൾക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ഈ സമയം ഇദ്ദേഹത്തിന് രക്താർബുദവും സ്ഥിരീകരിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ച അന്നുമുതൽ എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തും. രോഗം ഭേദമായി മൂന്ന് മാസം പിന്നിടാതെ വാക്‌സിൻ നൽകില്ല എന്ന കാരണത്താൽ ഇദ്ദേഹത്തിന് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാനും കഴിയുന്നില്ല. നിലവിൽ കഴിഞ്ഞ 14 മാസത്തിനിടെ 78 കൊറോണ ടെസ്റ്റുകളാണ് ഇദ്ദേഹം നടത്തിയത്. ഓരോ തവണയും പോസിറ്റീവ് ആയിട്ട് തന്നെയാണ് കാണിക്കുന്നത്. മുസാഫർ അധികകാലം ഇനി ജീവിക്കില്ലെന്നായിരുന്നു ആദ്യം കൊറോണ ബാധിച്ച സമയത്ത് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ കൊറോണ ഭേദമാകുന്നില്ല എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇപ്പോൾ ഇല്ലെന്നാണ് മുസാഫർ പറയുന്നത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്.

You might also like