ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതി; HRDS നെതിരെ കേസെടുത്തു

0

അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിയിൽ എച്ച്.ആര്‍.ഡി.എസിനെതിരെ സംസ്ഥാന SC – ST കമ്മീഷൻ കേസെടുത്തു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്.ആര്‍.ഡി.എസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. എച്ച്.ആര്‍.ഡി.എസിന്റെ നിയമ ലംഘനങ്ങൾ മീഡിയവൺരണ്ട് ലക്ഷം രൂപ ചെലവ് വരുന്ന വീടുകളാണ് ആദിവാസികൾക്കായി അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിൽ എച്ച്ആർഡിഎസ് നിർമിച്ചത്. എന്നാൽ വന്യമൃഗ ശല്യം കാരണം പല വീടുകളും പൊളിഞ്ഞുപോയിരുന്നു. ഷോളയാർ പഞ്ചായത്തിലെ എൻജിനിയർ വീടുകൾ വാസ യോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.  പുറത്തെത്തിച്ചിരുന്നു. 

You might also like