യു.എ.ഇയിലെ ചില റോഡുകളില്‍ ടോള്‍ പിരിക്കാന്‍ ആലോചന

0

യു.എ.ഇയിലെ ചില റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയുമായി ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം രംഗത്ത്. ഗതാഗത അണ്ടര്‍ സെക്രട്ടറിയാണ് ടോള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന നല്‍കിയത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രാലയത്തിലെ മസ്‌കത്ത് – അല്‍ ബാത്തിന, മസ്‌കത്ത് – അല്‍ ദവഖിലിയ തുടങ്ങിയ റൂട്ടുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ടോള്‍ ഏര്‍പ്പെടുത്തുകയെന്ന് കരുതുന്നു. എന്നാല്‍ ഈ മേഖലകളില്‍ ബദല്‍ റൂട്ടുകള്‍ അവതരിപ്പിക്കുന്നതുവരെ റോഡുകള്‍ക്ക് ഫീസ് ചുമത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖമീസ് മുഹമ്മദ് അല്‍ ഷമാഖി അറിയിച്ചു.

You might also like