‘ഏത് നിമിഷവും യുദ്ധമുണ്ടാകാം’; യൂറോപ്പിലൊന്നാകെ റഷ്യയുടെ അധിവേശ നീക്കമെന്ന് യുക്രൈൻ പ്രസിഡന്റ്
യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്ലോദ്മിർ സെലൻസ്കി അവകാശപ്പെട്ടു. അതേസമയം, യുക്രൈനിൽ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ യു.എൻ സുരക്ഷാകൗൺസിൽ ഇന്ന് വീണ്ടും യോഗം ചേരും.