സര്‍ക്കാരിനെ പുറത്താക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിന്‍
ലോകം യുദ്ധഭീതിയില്‍ തുടരുന്നതിനിടെ യുക്രൈനില്‍ സൈനിക അട്ടിമറിക്കുള്ള ആഹ്വാനം നല്‍കി പുതിയ നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ തല്‍സ്ഥാനത്തുനിന്ന്‌ന നീക്കി അധികാരം പിടിച്ചെടുക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ഒരു ടെലിവിഷന്‍ സന്ദേശത്തിലൂടെ പുടിന്‍ ആവശ്യപ്പെടുകയായിരുന്നു. യുക്രൈന്‍ റാഡിക്കല്‍ നാഷണലിസ്റ്റുകള്‍ക്കും നാസികള്‍ക്കും നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളേയും സ്ത്രീകളേയും വയോധികരേയും കവചമാകാനായി വിട്ടുകൊടുക്കരുതെന്നും എത്രയും വേഗം സൈനിക അട്ടിമറി നടത്തണമെന്നുമാണ് പുടിന്‍ ആഹ്വാനം ചെയ്തത്. അധികാരം നിങ്ങളുടെ കൈകളിലായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. സായുധ സേനയിലെ സൈനികര്‍ ധീരന്മാരാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.