ഓപ്പറേഷന്‍ ഗംഗ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി, മലയാളികളെ കേരള ഹൗസിലേക്ക് മാറ്റി

0



ദില്ലി: യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. മലയാളികളെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.

യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രിയോടെയാണ് മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്നലെ എത്തിയത്. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരാണുണ്ടായിരുന്നത്.കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

You might also like