ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണയുടേയും വിതരണം നിലച്ചാല്‍ കടുത്ത ക്ഷാമവും വിലക്കയറ്റം
യുക്രൈനിലെ റഷ്യന്‍ സൈനികനീക്കം നീണ്ടുപോകുമ്പോള്‍ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. കരിങ്കടല്‍ വഴി വിവിധ രാജ്യങ്ങളിലേക്കുള്ള ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണയുടേയും വിതരണം നിലച്ചാല്‍ കടുത്ത ക്ഷാമവും വിലക്കയറ്റത്തിനും കാരണമായേക്കും. റഷ്യയും യുക്രൈനും ഉള്‍പ്പെടുന്ന കരിങ്കടലിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് വിവിധ രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ടണ്‍ ധാന്യങ്ങളും ഭക്ഷ്യഎണ്ണയും കാര്‍ഷികവിഭവങ്ങളും വിതരണം ചെയ്യുന്നത്. യുക്രൈനിലെ റഷ്യന്‍സൈനിക നീക്കം നീണ്ടുനിന്നാല്‍ കരിങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചേക്കുമെന്നത് യൂറോപ്പിനെ മാത്രമല്ല ഇന്ത്യയേയും മറ്റു വിവിധ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.