ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത

0

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മര്‍ദ്ദമായിമാറി. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 6,7,8 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. നിലവില്‍ ശ്രീലങ്കക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും തമിഴ്‌നാട് തീരപ്രദേശമായ നാഗപ്പട്ടണത്തിന് 300 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരി ( തമിഴ് നാട് ) യില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക് – തെക്ക് കിഴക്കായുമാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം.

You might also like