സൗദി അറേബ്യയിലെ പുതിയ കൊവിഡ് കേസുകള്‍ 300ല്‍ താഴെ
സൗദി അറേബ്യയിലെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ് സ്ഥിതിഗതികള്‍ കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്കെത്തുന്നു. 300ല്‍ താഴെ പുതിയ രോഗികള്‍ മാത്രമാണ് സൗദിയിലുള്ളത്. 279 പേര്‍ക്ക് കൂടി രോഗമുള്ളതായാണ് ഏറ്റവും പുതിയതായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഒരാളുടെ മരണം കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് കണ്ടെത്തി. സൗദിയില്‍ ആകെ 747715 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 645 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 728189 ആയി.