റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയം

0

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ആദ്യ ഉന്നതതല ചർച്ച പരാജയപ്പെട്ടു. 24 മണിക്കൂർ വെടി നിർത്തൽ നിർദേശം റഷ്യയും യുക്രൈനും തള്ളി. ചർച്ചയിൽ ഉപാധികളൊന്നും തന്നെ അംഗീകരിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായിരുന്നില്ല. റഷ്യൻ പ്രധാനമന്ത്രി സെർജി വിക്ടോറോവിച്ച് ലാവ്‌റോവും യുക്രൈൻ വിദേശ കാര്യ മന്ത്രി ഡിമിട്രോ കുലേബയും ചർച്ചയിൽ പങ്കെടുത്തു. നയതന്ത്ര ബന്ധത്തിലൂടെ വിഷയം രമ്യമായി പരിഹരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും തുർക്കി വ്യക്തമാക്കി. എന്നാൽ ചർച്ച എങ്ങുമെത്താതെ പോയതിൽ നിരാശയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

You might also like