ജനാധിപത്യത്തില്‍ വോട്ടാണ് പരമപ്രധാനം, കഠിനാധ്വാനം വോട്ടാക്കിമാറ്റാനായില്ല; പ്രിയങ്കാ ഗാന്ധി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി. ‘ജനാധിപത്യത്തില്‍ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം. ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തു, സംഘടന രൂപീകരിച്ചു, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പോരാടി. പക്ഷേ, ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല’. പ്രിയങ്ക ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു പാര്‍ട്ടിക്ക് തുടര്‍ഭരണം ലഭിക്കുന്നത്. 2017നെ അപേക്ഷിച്ച് സീറ്റുകള്‍ കുറവാണെങ്കിലും കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂരിലും ഹത്രസിലും ബിജെപി വിജയക്കൊടി നാട്ടി. സമാജ്വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയെങ്കിലും കോണ്‍ഗ്രസും ബിഎസ്പിയും സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന് നേരത്തെ നഷ്ടപ്പെട്ടുതുടങ്ങിയ റായ്ബലേറിയിലും അമേഠിയിലും ബിജെപിക്ക് തേരോട്ടം നേടാനായി.