‘ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ല’; മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ ഇടുക്കി എംപി

0

മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ സുപ്രിംകോടതിയിൽ ഹർജി നൽകി ഇടുക്കി എംപി ഡിൻ കുര്യാക്കോസ്. ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമാണെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി പറയുന്നു. ( dean kuriakose approach sc mullaperiyar ) മുല്ലപ്പെരിയാർ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിം കോടതിയിൽ രേഖാമൂലം സമർപ്പിച്ചിരുന്നു. ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് കേരളത്തിന്റെ വാദം.

You might also like