‘റഷ്യയുമായുള്ള വ്യാപാരബന്ധങ്ങളെല്ലാം അവസാനിപ്പിക്കൂ’; യൂറോപ്യൻ നേതാക്കളോട് സെലൻസ്‌കി

0

റഷ്യയുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ നേതാക്കളോട് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യരുതെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെലന്‍സ്കിയുടെ അഭ്യര്‍ഥന. “റഷ്യയ്ക്ക് മുന്നില്‍ എല്ലാ തുറമുഖങ്ങളും അടയ്ക്കുക. അവര്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യരുത്. ഊര്‍ജ വിഭവങ്ങള്‍ നിഷേധിക്കുക. യുക്രൈനില്‍ നിന്ന് പിന്മാറാന്‍ റഷ്യയെ പ്രേരിപ്പിക്കുക,” സെലന്‍സ്കി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ റഷ്യന്‍ ഊര്‍ജ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തുന്നതിനെ ജര്‍മ്മനി എതിര്‍ത്തു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനും റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം കര്‍ശനമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ബ്രസ്സല്‍സില്‍ യോഗം ചേര്‍ന്നിരുന്നു.   

You might also like