സിൽവർ ലൈൻ സങ്കീർണ പദ്ധതി, ധൃതി വെക്കേണ്ട : റെയിൽവേ മന്ത്രി

0

കേരളത്തിലെ സിൽവർ ലൈൻ പദ്ധതി വളരെ സങ്കീർണമായ പദ്ധതിയാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. പദ്ധതിക്കായി തിരക്ക് കൂട്ടേണ്ട, അനുമതി നൽകുന്നതിൽ കേരളത്തിന്റെ താൽപര്യം സംരക്ഷിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. റെയിൽവെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ് ചർച്ചയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് ബി.ജെ.പി, സി.പി.എം അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ”പദ്ധതിക്ക് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യമായി വരും.65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത് ഒരു ലക്ഷം കോടി കടക്കും. സിൽവർ ലൈൻ റയിൽപാതയിൽ മറ്റു ട്രെയിനുകൾ ഓടിക്കാൻ പറ്റില്ല. സ്റ്റാൻഡേർഡ് ഗേജിലാണ് നിർമിക്കുകയെങ്കിൽ ബ്രോഡ്‌ഗേജ് വണ്ടികൾ ഓടിക്കാൻ പറ്റില്ല. വേറെയും കുറെ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ട്. അത്തരം പ്രശ്‌നങ്ങൾക്ക് പുറമെ ആവാസ വ്യവസ്ഥയുടെ പ്രശ്‌നങ്ങളും പാരിസ്ഥിതികപ്രശ്‌നങ്ങളുമുണ്ട്. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്. വളരെ സംവേദനക്ഷമതയോടെ വ്യവസ്ഥാപിതമായി ശരിയായി ആലോചിച്ച് മുന്നോട്ടുപോകണം എന്നാണ് കേരളത്തിൽ നിന്നുള്ള എല്ലാ കക്ഷികളിലുംപ്പെട്ട സഹോദരങ്ങളോടുള്ള തൻറെ അപേക്ഷ” മന്ത്രി പറഞ്ഞു.

You might also like