അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയതായി റഷ്യ; ഇനി ലക്ഷ്യം കിഴക്കന്‍ യുക്രൈന്‍
യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന അവകാശവാദവുമായി റഷ്യ. റഷ്യന്‍ സൈന്യത്തിന്റെ ആദ്യഘട്ട പദ്ധതി പൂര്‍ത്തിയായി. ഇതോടെ യുക്രൈന്റെ കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. (Russia claims over first phase) ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതും ആദ്യഘട്ട ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു. അതു പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയിയുടെ നേതൃത്വത്തില്‍ നടന്ന ബ്രീഫിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.