എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകപക്ഷീയമെങ്കില്‍ റദ്ദാക്കപ്പെടും: മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി

0

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. എടുത്ത തീരുമാനങ്ങള്‍ നിയമപരം അല്ലെങ്കില്‍ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.

എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

സുപ്രീം കോടതി ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് പ്രസ്താവിക്കുന്നത് വരെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കമ്മീഷനെ വിലക്കണമെന്ന ആവശ്യത്തിലും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ രാജ്യം കത്തുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിംഗ് സുപ്രീം കോടതിയില്‍ പറഞ്ഞു.

You might also like