കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി
ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87പൈസയും ഡീസലിന് 74 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഒരാഴ്ച കൊണ്ടു പെട്രോളിനും ഡീസലിനും നാലര രൂപയിലധികമാണ് വർധിച്ചത്. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് വില വർധനക്ക് കാരണമെന്നാണ് സർക്കാർ പറയുന്നത്. വില വർധന തുടരുമെന്നാണ് കേന്ദ്രമന്ത്രിമാർ പറയുന്നത്. അതേസമയം തുടർച്ചയായ ഇന്ധന വില വർധനയിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയെങ്കിലും വിലക്കയറ്റത്തിൽ പ്രത്യേക ചർച്ച നടത്താമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സമ്മേളന കാലയളവ് മുതൽ ചർച്ചയ്ക്കായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ലേബർ,ടെക്സ്റ്റെയിൽസ്,സ്‌കിൽ ഡെവലപ്മെന്‍റ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.