പോരാട്ടത്തിൽ മുന്നോട്ട്; രാജ്യത്തെ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,270 കേസുകൾ
ന്യൂഡൽഹി: കൊറോണ പോരാട്ടത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ. രാജ്യത്തെ കൊറോണ കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി. സജീവ കേസുകളുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവുണ്ടായിട്ടുണ്ട്. നിലവിൽ രാജ്യത്ത് 16,187 സജീവ കൊറോണ കേസുകൾ മാത്രമാണുള്ളത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ 0.04 ശതമാനമാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 554 പേരാണ് കൊറോണയിൽ നിന്നും മുക്തരായത്. ദേശീയ കൊറോണ മുക്തി നിരക്ക് 98.75 ശതമാനമാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമാണ്. ഈ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവുമാണ്. കൊറോണ മഹാമാരി ഭീഷണി കുറഞ്ഞതോടെ പൂർവ്വ സ്ഥിതിയിലേക്ക് മാറുന്ന കാഴ്ചയാണ് രാജ്യത്ത്.