യുക്രൈന്‍ തങ്ങളുടെ എണ്ണ ഡിപ്പോ ആക്രമിച്ചതായി റഷ്യന്‍ ആരോപണം
യുക്രൈന്‍റെ രണ്ട് ഹെലികോപ്റ്ററുകള്‍ തങ്ങളുടെ പ്രദേശത്ത് അക്രമണം നടത്തിയതായി ആരോപിച്ച് റഷ്യ രംഗത്തെത്തി. യുക്രൈനിലെ നവനാസികള്‍ക്കെതിരെയുള്ള സൈനിക നടപടിയെന്ന് പുടിന്‍ വിശേഷിപ്പിക്കുന്ന യുക്രൈന്‍ യുദ്ധത്തിനിടെ ആദ്യമായാണ് റഷ്യ ഇത്തരമൊരു ആരോപണവുമായി മുന്നോട്ട് വരുന്നത്. റഷ്യയുടെ ആരോപണം യുക്രൈന്‍ നിഷേധിച്ചെങ്കിലും യുക്രൈന്‍ നഗരമായ ഖാര്‍കീവിന് സമീപത്തെ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലുള്ള ബെല്‍ഗൊറോഡിലെ ഒരു എണ്ണ ഡിപ്പോയില്‍ മിസൈല്‍ അക്രമണത്തെ തുടര്‍ന്ന് തീ പടരുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോകളില്‍ കാണാം.