AN 225: റഷ്യയുടെ പണം കൊണ്ട് തന്നെ ആ ‘സ്വപ്നം’ ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രൈന്‍

0

യുക്രൈനിലേക്കുള്ള തങ്ങളുടെ സൈനിക നീക്കം ഫെബ്രുവരി 24 ന് റഷ്യ തുടങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ യുക്രൈന്‍റെ അന്‍റോനോവ്-225 മരിയ എന്ന വിമാനം റഷ്യ തകര്‍ത്തിരുന്നു. യുക്രൈനില്‍ ‘സ്വപ്നം’ എന്നാണ് അന്‍റോനോവ് എന്ന വാക്കിനര്‍ത്ഥം. യുക്രൈന്‍റെ സ്വപ്നം തന്നെയായിരുന്നു റഷ്യ നശിപ്പിച്ചത്. വിമാനം നശിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഒടുവില്‍ റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയതിന് പിന്നാലെ റഷ്യ, യുക്രൈനില്‍ വരുത്തിവച്ച നാശനഷ്ടങ്ങളുടെ ഭീകരദൃശ്യങ്ങള്‍ പുറത്ത് വന്നു. തലസ്ഥാനമായ കീവിന് അടുത്തുള്ള ഹോസ്‌റ്റോമെൽ വിമാനത്താവളത്തിൽ വച്ചാണ് അന്‍റോനോവ്-225 മരിയ തകര്‍ക്കപ്പെട്ടത്.

You might also like