പ്രവാസി ദുരിതാശ്വാസ നിധിയില്‍ റെക്കോര്‍ഡ് ഗുണഭോക്താക്കള്‍

0

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോര്‍ഡ് സഹായ വിതരണം. 4614 പേര്‍ക്കായി 30 കോടി രൂപയാണ് 2021 – 2022ല്‍ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് സാന്ത്വന പദ്ധഥി എത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്- 853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചു പേരാണ് ഇവിടെ ഗുണഭോക്താക്കള്‍. കൊല്ലം – 715, തിരുവനന്തപുരം – 675 , മലപ്പുറം – 521, കോഴിക്കോട് – 405, പാലക്കാട് – 265,  ആലപ്പുഴ – 255, എറണാകുളം – 250, കണ്ണൂര്‍ – 205, പത്തനംതിട്ട – 200, കാസര്‍ഗോഡ് – 105, കോട്ടയം – 150, വയനാട് – 10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.

You might also like