
ബഹിരാകാശ നിലയത്തിലേയ്‌ക്ക് അടുത്ത സംഘം : നാലാം സംഘത്തെ അയയ്‌ക്കാനൊരുങ്ങി നാസയും സ്‌പേസ് എക്‌സും
വാഷിംഗ്ടൺ: ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള നാലാം സംഘത്തിന്റെ യാത്ര ഉടൻ ആരംഭിക്കും. നാസയും എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും സംയുക്തമായി നടത്തുന്ന സംരംഭം യാത്രികരുമായി ഈ മാസം 23നുള്ളിൽ പുറപ്പെടുമെന്നാണ് തീരുമാനം. നാസയുടെ പ്രതിമാസ വാർത്താസമ്മേളനത്തിലൂടെയാണ് പുതിയ ദൗത്യങ്ങളുടെ വിവരം പുറത്തുവിട്ടത്. നാസയും സ്‌പേസ് എക്‌സും ഏപ്രിൽ 23ന് ബഹിരാകാശ ദൗത്യത്തിന്റെ നാലാം ഘട്ടം ലക്ഷ്യമിടുകയാണ്. 23ന് അമേരിക്കൻ സമയം രാവിലെ 5.26നാണ് ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് ഉപഗ്രഹം വിക്ഷേപിക്കുക. ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്.’ നാസ അധികൃതർ അറിയിച്ചു.