കെഎസ്ഇബിയിൽ പരിഹാരം; പ്രക്ഷോഭം അവസാനിപ്പിക്കും, മന്ത്രിയുമായി ചർച്ച 5 ന്, നേതാക്കൾ ഇന്ന് ജോലിയിൽ പ്രവേശിക്കും
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ (KSEB) പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. മെയ് 5ന് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു. അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിർത്തിവെച്ചതായി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.