യുക്രൈൻ വിഷയത്തിൽ നരേന്ദ്രമോദിക്ക് നിർണായക പങ്കുവഹിക്കാനാകും; ഡാനിഷ് പ്രധാനമന്ത്രി

0

യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിദിന യൂറോപ്പ് യാത്രയുടെ ഭാഗമായി ഡെൻമാർക്കിലെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡെൻമാർക്കും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, വാട്ടർ മാനേജ്മെന്റ് എന്നീ മേഖലകളിൽ സുപ്രധാനമായ വികസനം ഉണ്ടായി. 200ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like