വിമാന യാത്രാ നിരക്ക് വർധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0

വിമാന യാത്രാ നിരക്ക് വർധനയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് വർധന പ്രവാസികളെ സാരമായി ബാധിക്കുന്നെന്ന് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. (pinarayi vijayan send letter to narendra modi) ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്.കേന്ദ്ര സർക്കാരും സിവിൽ വ്യോമ മന്ത്രാലയവും നൽകിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്‌ക്കുന്ന വർധന വരുത്തിയിട്ടുള്ളത്.

You might also like