തിരിച്ചറിവുകൾ

1

തിരിച്ചറിവുകൾ


ചില്ലു കൊട്ടാരത്തിലും ഒറ്റമുറി വീട്ടിലും 
ഏകാന്തതയുടെ ആഴം ഒന്നുതന്നെ         

വിരുന്നു ശാലകളിലും തെരുവോരങ്ങളിലും 
മുഴങ്ങുന്ന പൊട്ടിച്ചിരിയുടെ  ഭാഷ ഒന്നുതന്നെ 

 ദുഃഖത്തിന്റെ ആഴം അന്തരമുള്ളതെങ്കിലും
കണ്ണുനീരിന്റെ ഉപ്പുരസം ഒന്നുതന്നെ 

മറക്കാൻ ഇഷ്ടപ്പെടുന്ന ഇന്നലെകളും 
ഓർമ്മിക്കുവാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളും
മറഞ്ഞത് ഓർമ്മകളുടെ അഭ്രപാളികളിൽ.

എവിടെയാണ് നാം വ്യത്യസ്തരാകുന്നത് ?

വിദ്യയും സമ്പത്തുമേകിയ അലങ്കാര പദവികൾ
തലമുറകളായി കൈമാറുന്നതിൽ ആണോ

ഭാവിക്കേണ്ടതിന്  മേൽ ഭാവിച്ചുയരുന്നതെല്ലാം 
നൈമഷ്യമാകും ചീട്ടുക്കൊട്ടാരങ്ങൾക്കു സമം

പ്രപഞ്ചം സങ്കീർണ്ണമാക്കിയ സൃഷ്ടികളോട് 
സൃഷ്ടാവിന് ഓർമ്മപ്പെടുത്തുവാൻ ഒന്നേയുള്ള

ജീവൻ തുടിക്കുവാൻ സുലഭമായി വായുവും 
ജീവനെടുക്കുമ്പോൾ ആറടി  മണ്ണും മാത്രമേ 
അവൻ കരുതിയിട്ടുള്ളു.

വിശപ്പടക്കാൻ അല്പം അന്നവും 
നഗ്നത മറയ്ക്കാൻ വസ്ത്രവും 
ദൈവത്തോട് സംവദിക്കുന്ന 
മനസ്സാക്ഷിയുമുള്ള മനുഷ്യനാണ് ഭാഗ്യവാൻ

അല്പത്തിൽ തൃപ്തി തിരിച്ചറിവുകൾ പകരുന്നു.

You might also like