ക്രിസ്തീയ ശിഷ്യത്വ പരിശീലന കേന്ദ്രത്തിന് തുടക്കം ഒക്റ്റോബർ 2 ന്.
കൊച്ചി: ക്രിസ്തീയ ശിഷ്യത്വ പരിശീലന കേന്ദ്രം ഒക്ടോബർ 2 ന് കൊച്ചി ആസ്താനമാക്കി തുടക്കം കുറിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടുവാൻ കഴിയാത്ത സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സൂം ഓൺലൈൻ വേദിയാക്കി ആരംഭിക്കുന്ന പ്രത്യേക പരിപാടിയിൽ പാസ്റ്റർ സാം കല്ലട തോമസ് മുഖ്യ പ്രഭാഷകനായും ബ്രദർ തോംസൺ ബി ജോർജ്ജ് സംഗീത ശിശ്രൂഷകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യും.
ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഏതു രാജ്യങ്ങളിൽ നിന്നും മലയാളികൾക്ക് ഓണലൈനിലൂടെ പ്രശസ്തരും പ്രഗൽഭരുമായ അധ്യാപകരുടെ നേതൃത്വത്തിൽ ക്രിസ്തീയ പഠനങ്ങൾ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളായി ലഭ്യമാകുന്ന കോഴ്സുകളാണ് തുടക്കത്തിൽ ഉള്ളത്.
പ്രായോഗിക ക്രിസ്തീയ ശിശ്രൂഷയിലുള്ള ദൈവശാസ്ത്രത്തെയും സുവിശേഷീകരണത്തെയും അടിസ്ഥാനമാക്കിയുള്ള വ്യത്യസ്തമായ വിഷയങ്ങളാണ് ലോഗോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈപ്പിൾഷിപ്പ് ഓൺ ലൈൻ പഠനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.