നമ്മുടെ വിഷയം, ക്രിസ്തു മതം അല്ല, ക്രിസ്തു മാർഗ്ഗം ആണ്. അതുകൊണ്ട് നാം മറ്റു മതഭ്രാന്തന്മാരെപ്പോലെ ആകരുത്.
നമ്മുടെ വിഷയം, ക്രിസ്തു മതം അല്ല, ക്രിസ്തു മാർഗ്ഗം ആണ്. അതുകൊണ്ട് നാം മറ്റു മതഭ്രാന്തന്മാരെപ്പോലെ ആകരുത്.
ക്രൂശിന്റെ പേരിൽ പോരിന് വിളിക്കുന്ന ചില പോസ്റ്റുകൾ കണ്ടു. ആത്മാർത്ഥമായി പറയട്ടെ, ഈ പ്രവണത ക്രിസ്തീയമല്ല.
നമ്മുടെ വിഷയം, ക്രിസ്തു മതം അല്ല, ക്രിസ്തു മാർഗ്ഗം ആണ്. അതുകൊണ്ട് നാം മറ്റു മതഭ്രാന്തന്മാരെപ്പോലെ ആകരുത്.
മതം വളർത്തുവാൻ ലജ്ജാകരമായ പ്രവണതകൾ ചെയ്യുന്നവർ അത് ചെയ്യട്ടെ. നമുക്ക് ക്രിസ്തുവിനെയാണ് ഉയർത്തേണ്ടത്. ഒരുവൻ ക്രിസ്ത്യാനി ആകുന്നത് ക്രിസ്തീയ കുടുംബത്തിൽ ജനിക്കുന്നതല്ല, പിന്നെയോ ക്രിസ്തുവിൽ ഒരു പുതിയ മനുഷ്യൻ ആയി ജനിക്കുന്നതാണ്. അതുകൊണ്ട് പെറ്റുപെരുകിയോ നിർബന്ധത്താലോ വളർത്തുവാൻ കഴിയുന്ന ഒന്നല്ല ക്രിസ്തീയ മാർഗ്ഗം എന്നത് നാം ലോകത്തിനു വെളിപ്പെടുത്തണം.
സുബോധമില്ലാത്ത നാല് പിള്ളേർ ഒരു കുരിശിൽ അധിക്ഷേപിച്ചു നിന്നാലോ, എഡിറ്റ് ചെയ്ത് ഫോട്ടോ ഇട്ടാ
ലോ തകരുന്നതല്ല ക്രിസ്തീയത. ക്രിസ്തുവിനെ തന്നെ ക്രൂശിച്ചിടത്തു നിന്ന് പുനരുദ്ധാനത്തിന്റെ ശക്തി വെളുപ്പെടുത്തിയാണ് ക്രിസ്തീയത ഉടലെടുക്കുന്നത്. പിന്നെയാണോ ഒരു സെൽഫി കൊണ്ട്…. എന്തെങ്കിലും….
നീറോയും ടൈറ്റസും ഹേരോദും പോലെയുള്ള വമ്പന്മാർ നോക്കിയിട്ട് ക്രിസ്തീയതക്ക് ഒരു കോട്ടവും വന്നില്ല, പിന്നെയാണോ കുറച്ചു ന്യൂ ജൻ കുഞ്ഞുങ്ങൾ.
ഓർക്കുക നാം മതം വളർത്തുന്ന മതഭ്രാന്തന്മാരല്ല,
ദൈവത്തിന്റെ പേരിൽ കൊല്ലാൻ നടക്കുന്ന തീവ്രവാദികൾ അല്ല,
വിവരക്കേട് അലങ്കാരമാക്കിയ യുക്തിവാവാദികളും അല്ല.
പിന്നെയോ
ക്രിസ്തുവിന്റെ ശിഷ്യന്മാർ ആണ്.
“നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”
(എഫെസ്യർ 6:12)