സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

0

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണൽ 18 ന് നടക്കും. ( local body by election kerala ) കാസർഗോഡ്, വയനാട് ഒഴികെയുള്ള ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുൻസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 32 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 94 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിക്കുന്നതിനിടെ കൊച്ചിയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. 5 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലാണ് വിധിയെഴുത്ത്.

You might also like