ഭിന്നശേഷിക്കാര്‍ നടത്തുന്ന കഫേ; ഇനിയും മുന്നോട്ടുപോകാൻ സഹായമഭ്യര്‍ത്ഥിക്കുന്നു
‘നോര്‍മല്‍’ ആയവരില്‍ നിന്ന് വ്യത്യസ്തരാണെന്ന കാരണത്താല്‍ സമൂഹത്തില്‍ എല്ലായ്പോഴും പിന്നില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. മറ്റുള്ളവര്‍ക്ക് മുമ്പില്‍ ‘കാല്‍ക്കാശിന് കൊള്ളില്ലെ’ന്ന് എഴുതി തള്ളപ്പെട്ടവര്‍. ഭിന്നശേഷിക്കാരായ ( Differently Abled ) ആളുകള്‍ നേരിടുന്ന സാമൂഹികവും വൈകാരികവുമായ ( Social and Emotional ) അനീതികളെ ഇങ്ങനെ എളുപ്പത്തിലൊന്നും പറഞ്ഞൊപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ നാം ‘നോര്‍മല്‍’ എന്ന് നാം കണക്കാക്കുന്ന ആരെക്കാളും മിടുക്കോടെയല്ലേ ഇവര്‍ ഓരോരുത്തരും ഈ സമൂഹത്തില്‍ തുടരുന്നത്? ഇവരുടെ അതിജീവനം തന്നെയാണ് ഏറ്റവും വലിയ പോരാട്ടവും വിജയവും എന്ന് പറയാൻ സാധിക്കില്ലേ?