നോക്കുകൂലിയടക്കമുള്ള തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതുവഴി; ‘തൊഴിൽ സേവ ആപ്പ്’ സജ്ജമാകുന്നു
തിരുവനന്തപുരം: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാന തൊഴിൽവകുപ്പ്. നോക്കുകൂലി, ചുമട്ടുതൊഴിൽ തർക്കങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതിനായാണ് ലേബർകമ്മീഷണറുടെ മേൽനോട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിച്ചത്. തൊഴിൽ സേവ ആപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ ആപ്ലിക്കേഷൻ അടുത്തമാസം പുറത്തിറക്കും. വിവിധ ജില്ലകളിലെ കയറ്റിറക്കുകൂലി നിരക്കുകൾ, വകുപ്പുമായി ബന്ധപ്പെട്ട ചോദ്യാവലിയും അവയുടെ ഉത്തരങ്ങളും തുടങ്ങിയവ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എസ് എം എസ് അലർട്ട് ആയി ലഭ്യമാകുന്ന നിലയിലാകും ആപ്പിന്‍റെ പ്രവർത്തനം.