പെൻഷൻ നൽകുന്നതിന് 858.87 കോടി രൂപ; വിതരണം ആരംഭിച്ചു
2022 മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 754.256 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 104.61 കോടി രൂപയും അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം ആളുകൾക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. മെയ് 26 മുതൽ പെൻഷൻ വിതരണം ആരംഭിച്ചതായും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.