ദെബോറ നരഹത്യ: ‍ ക്രൈസ്തവ പ്രതിഷേധങ്ങൾ വർദ്ദിക്കുന്നു

0

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദയുടെ പേരില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദികളായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി ക്രിസ്ത്യന്‍ പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈസ്തവരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു.

ഷെഹു ഷാഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായ സാമുവല്‍ ദെബോറ യാക്കുബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നൂറുകണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കടൂണ സബോണ്‍-ടാഷയിലെ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍’ദേവാലയത്തില്‍ ഒരുമിച്ചു കൂടിയത്.

‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) യുടെ നേതൃത്വത്തിലാണ് പ്രതിഷേധം വ്യാപിക്കുന്നത്.

You might also like