ബ്ലസ്സ്‌ ക്യാൻബറക്ക്‌ ഇന്ന് തുടക്കം

0

ക്യാൻബറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബ്ലസ്സ്‌ കാൻബറ മീറ്റിങ്ങുകൾക്ക്‌ ഇന്ന് വൈകുന്നേരം തുടക്കം കുറിക്കും.

വൈകുന്നേരം 6.30 ന്‌ സ്റ്റെൻബർഗ്ഗ്‌ ക്രസന്റിലുള്ള വനിയാസാ സ്കൂളിന്റെ ജൂനിയർ ക്യാമ്പസിൽ വച്ച്‌ നടത്തപ്പെടുന്ന കൺവൻഷൻ പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ വിവിധ സെക്ഷനുകളിൽ മുഖ്യ സന്ദേശങ്ങൾ നൽകും.

വിവിധ സെക്ഷനുകളിലായി നടക്കുന്ന മീറ്റിങ്ങുകളിൽ കാൻബറ പെന്തക്കോസ്തൽ ചർച്ച്‌ കൊയർ സംഗീത ശിശ്രൂഷകൾക്ക് നേതൃത്വം നൽകും.‌ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവൻഷൻ ഞായറാഴ്ച സഭായോഗത്തോടുകൂടി സമാപിക്കും എന്ന് സഭാശിശ്രൂഷകൻ പാസ്റ്റർ ഷിബു വർഗ്ഗീസ് അറിയിച്ചു.

You might also like