യുവ തലമുറയിൽ വർധിച്ചുവരുന്ന സോഷ്യൽ ഡ്രിങ്കിങ് സമൂഹത്തിനാപത്ത്; പാസ്റ്റർ സാം ജോർജ്

0

ഡാളസ്: യുവ തലമുറയിൽ വർധിച്ചുവരുന്ന സമൂഹ മദ്യപാനത്തിന്റെ (സോഷ്യൽ ഡ്രിങ്കിങ്ഗ്) സ്വാധീനം സമൂഹത്തിനാപത്താണെന്നു ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുന്നറിയിപ്പ് നൽകി.

ഡാലസിലെ വചന പണ്ഡിതനും നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടി പുതിയതായി രചിച്ച് ‘മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി ‘എന്ന പുസ്തകത്തിന്റെ സമർപ്പണ കർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ സാം ജോർജ്ജ്.

വ്യക്തിജീവിതത്തെ തകർക്കുന്ന, കുടുംബജീവിതത്തെ തകർക്കുന്ന,സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന, ലോകത്തെ അസമാധാ നത്തിലേക്കു നയിക്കുന്ന, സമ്പത്തിനെ ഇല്ലാതെയാകുന്ന, ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയൊരു ദുരന്തമായി മദ്യപാനം മാറിയിരിക്കുന്നു.

ഇതിനെതിരെ ബോധവത്കരണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി എന്ന പുസ്തകത്തിന്റെ മൂന്നാം എഡിഷൻ സമർപ്പണം നടത്തുന്ന ഈ പ്രത്യേക സാഹചര്യത്തിൽ രചയിതാവായ പാസ്റ്റർ വിയപുരം ജോർജുകുട്ടിക്കു ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതായും സാം ജോർജ് പറഞ്ഞു.

2022 ജൂലൈ ഒൻപതാം തീയതി ഡാളസ് സമയം ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സും സമ്മേളനത്തിൽ ഹോളി തെയോളോജിക്കൽ ബൈബിൾ കോളേജ് ഡയറക്ടർ പാസ്റ്റർ ജോയ് ചെങ്കൽ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ എം വി വർഗീസ്, പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ സജി ജോർജ്, പാസ്റ്റർ ഷിബു വർഗീസ് എന്നിവർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും അമേരിക്കായിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ആശംസകൾ അറിയിച്ചു. മദ്യപാനം ഉപേക്ഷിച്ചു ദൈവകൃപയിലേക്കു കടന്നു വന്ന പാസ്റ്റർ റോയ് തോമസിന്റെ അനുഭവസാക്ഷ്യം ഹൃദയ സ്പർശിയായിരുന്നു.

ത്രിസ്സൂർ ഹോളി തെയോളോജിക്കൽ ബൈബിൽ കോളേജ് യേശുക്രിസ്തുവിന്റെ നാമത്തിൽ നടത്തുന്ന പുസ്തക പ്രസിദ്ധീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ സ്വാഗതം ചെയുകയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പാസ്റ്റർ സാം ജോർജ് പറഞ്ഞു

You might also like