ക്രിസ്തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തതിന്‌ കൈപ്പത്തി വെട്ടിമാറ്റി തീവ്രവാദികൾ

0

ലുക്ക: കിഴക്കൻ ഉഗാണ്ടയിലെ മുസ്ലീം തീവ്രവാദികൾ ക്രിസ്ത്യാനിയാകാൻ ഇസ്ലാം ഉപേക്ഷിച്ച 42 കാരനായ മൂസ ജോൺ കസാദയുടെ കൈപ്പത്തി വെട്ടിമാറ്റി. ലുക്ക് ജില്ലയിലെ മൗമോ ഗ്രാമത്തിലെ മൂസ ജോൺ കസാദ, കുടുംബത്തോടൊപ്പം പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പതിയിരുന്ന് ആക്രമണം നടത്തിയതായിരുന്നു.

ജൂൺ 17 ന് നടന്ന ഒരു ഓപ്പൺ എയർ പരിപാടിയിൽ മുഴുവൻ കുടുംബവും തന്റെ ഭർത്താവിനൊപ്പം ക്രിസ്തുവിൽ വിശ്വാസമർപ്പിച്ചതായി ഭാര്യ നഗാഗ പറഞ്ഞു. കസാദയും കുടുംബവും മൂന്നാഴ്ച പള്ളി ആരാധനകളിലും ശുശ്രൂഷകളിലും പങ്കെടുക്കുകയും മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക്‌ പോകാതിരിക്കുകയും ചെയ്തു.

കസാദയുടെ പാസ്റ്റർക്ക് കസാദയുടെ ഒരു സഹോദരനിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു, “മൂസ കസാദയും കുടുംബവും പള്ളിയിൽ സഹകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അതിനാൽ ഉടൻ തന്നെ അത്‌ നിർത്താത്തപക്ഷം പള്ളി അപകടത്തിലാണ് എന്നായിരുന്നു സന്ദേശം.

ഭീക്ഷണിയെ തുടർന്ന് പാസ്റ്റർ കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റപാർപ്പിച്ചു . എന്നാൽ ഒരു കൂട്ടം മുസ്ലീങ്ങൾ രണ്ടാഴ്ചയ്ക്ക് ശേഷം അവരുടെ സ്ഥാനം കണ്ടെത്തി ആക്രമിക്കുകയായിരുന്നു.

You might also like