പാസ്റ്റർ രാജു ആനിക്കാടിനെ ആദരിച്ചു

0

തിരുവല്ല: ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു ആനിക്കാടിനെ ഒയാസിസ് മീഡിയ പ്രതിനിധികൾ ആദരിച്ചു.

ഒയാസിസ് മീഡിയ എക്സിക്യുട്ടീവ് എഡിറ്റർ ജെയ്സ്പാണ്ടനാട്, സി ഇ ഒ സാജു തിരുവല്ല, IBT മീഡിയ ചീഫും അപ്പോളജിസ്റ്റുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം, സുധീഷ് എസ് കൊല്ലം, സാം പോത്തൻ തൃക്കൊടിത്താനം, ജെയിൻ ജോസഫ് അടൂർ എന്നിവർ പങ്കെടുത്തു.

ദൃശ്യമാധ്യമങ്ങളുടെ ശൃംഖലാ പ്രവർത്തനങ്ങളെ സമർത്ഥമായി ഉപയോഗിച്ചും ശാസ്ത്ര സാങ്കേതിക വികാസങ്ങളെ കൃത്യമായ വിവേചനങ്ങളോട് കൂടി ഉപയോഗിച്ചും വെബ് ഇവാഞ്ചലിസത്തിന്റെ പുതിയ ഇടപെടലുകൾ നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഒയാസിസ് മീഡിയ.

നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ദൃശ്യകല, ചിത്രകല, ചലച്ചിത്രം, ഡ്രാമ, ഡോക്യുമെന്ററി, ടെലിഫിലിം, കലാരൂപങ്ങൾ, സംഗീതം തുടങ്ങിയ സമാന്തര ആവിഷ്ക്കാര സാധ്യകളെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ് ഒയാസിസ് മീഡിയയുടെ ലക്ഷ്യം.

വൈക്കം സെന്റർ പാസ്റ്റർ ആയ രാജു ആനിക്കാട് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. ഐപിസി സ്റ്റേറ്റ് ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർന്മാരായ സുനിൽ വേട്ടമല, തോമസ് ചാരുവേലി, സാം വർഗീസ് എന്നിവരെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

You might also like