മെൽബൺ എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി ഉപവാസ പ്രാർത്ഥനാ സമാപന ശിശ്രൂഷയും ഉണർവ്വ്‌ യോഗങ്ങളും

0

മെൽബൺ: എബനേസർ ക്രിസ്ത്യൻ അസ്സംബ്ലി സഭയുടെ 21 ദിവസ ഉപവാസ പ്രാർത്ഥനാ സമാപന ശുശ്രൂഷകൾ ഇന്നലെ ആരംഭിച്ചു. സെപ്റ്റംബർ 12 ന്‌ സഭാ ആസ്ഥാനമായ ഡൗട്ടണിൽ ആരംഭിച്ച ഉപവാസപ്രാർത്ഥന ഒക്റ്റോബർ രണ്ട്‌ ഞായറാഴ്ച്ച ആരാധനയോട്‌ ചേർന്നുള്ള കർത്തൃമേശയോടെ സമാപനം കുറിക്കും.

സഭയുടെ സീനിയർ ശിശ്രൂഷകൻ പാസ്റ്റർ എ റ്റി ജോസഫ്‌ നേതൃത്വം നൽകുന്ന സമാപന ശിശ്രൂഷയും ഉണർവ്വ്‌ യോഗങ്ങളും ഒക്റ്റോബർ ഒന്ന് ശനിയാഴ്ച്ച വരെയുള്ള ദിവസങ്ങൾ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ റ്റി എം മാമച്ചൻ വചന ശിശ്രൂഷകർ നിർവ്വഹിക്കുകയും ഇസിയെ ക്വയർ ഗാനശിശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും.

പൊതുയോഗങ്ങൾ രാവിലെ 11 മുതൽ 12.30 വരെയും വൈകീട്ട്‌ 7 മുതൽ 9 വരെയും ഡൗട്ടണിലുള്ള എബനേസർ സഭാ ആലയത്തിൽ വച്ച്‌ നടത്തപ്പെടും (9 Claredale Rd, Doveton). ഞായറാഴ്ച്ച 10 മണിക്ക്‌ ആരംഭിക്കുന്ന ആരാധന കർത്തൃമേശയോടെ 12 മണിക്ക്‌ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ +61452479910 എന്ന നമ്പരിൽ ബന്ദപ്പെടാം.

You might also like