ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ല:ഡോ. പോൾ മണലിൽ

0

ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ലന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ മണലിൽ തന്റെ പ്രഭാഷണത്തിൽ  പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഐപിസി പ്രയർ സെന്റർ ഹാളിൽ നടത്തിയ സാഹിത്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇടങ്ങളിൽ സാമൂഹിക പരിവർത്തനം ഉണ്ടായിട്ടുണ്ടെന്നും അനാചാരങ്ങൾക്കെതിരെ പോരാടുന്ന ചാട്ടവാറുകൾ ആകുവാൻ മാധ്യമപ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആശയ വിനിമയം കൊണ്ടു രൂപാന്തരീകരണം നടക്കണം. പത്രപ്രവർത്തനത്തിലൂടെ നടക്കുന്നത് ആശയ വിനിമയമാണ്.ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരുമായി പങ്കു വയ്ക്കുവാനാണ് ക്രിസ്തീയ പത്രപ്രവർത്തനം ശ്രദ്ധിക്കേണ്ടത്. പെന്തക്കോസ്തു സമൂഹത്തിലെ നല്ല വിഭാഗം എഴുത്തുകാരും ആ കാര്യത്തിൽ വിജയിക്കുന്നുണ്ട് എന്നും ഡോ.പോൾ മണലിൽ പറഞ്ഞു.

അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷനായിരുന്നു. പവർവിഷൻ ടി.വി. ചെയർമാൻ ഡോ. കെ.സി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

You might also like